Tuesday, August 16, 2011
ഹിരോശിമദിനം
Wednesday, July 27, 2011
IT CORNER-2011-2012
'SITC' റസിയ Teacher അദ്യക്ഷത വഹിച്ചു.Club കണ്‍വീനറായി 'സിന്ദു സുന്ദര്‍' ടീച്ചറെ തിരഞ്ഞെടുത്തു.ക്ലബിലെ അംഗങ്ങളുടെ താല്‍പര്യമനുസരിച്ച്
- Documentary
- Hard ware
- Web sight
- Digital painting
- Video editing
- Malayalam typing
Sunday, September 26, 2010

സപ്തംബര്‍23 : 2. 45 TO 3 .45 PRESENTATION
സപ്തംബര്‍ 24, രാവിലെ 11 .45മണി മുതല്‍ മലയാളം കമ്പ്യൂട്ടിംഗ്.

സപ്തംബര്‍27,ഉച്ചക്ക്2.45മണി IT QUIZ
Friday, September 25, 2009
സെമിനാര്‍ദൃശൃങ്ങള്‍ - സമാപനചടങ്ങും..
മത്സരവിജയികള്‍ : -

first prize : Fasil p - 8 A
:
web disigning : first prize Afsal T 10 . B
സെമിനാര്‍ദൃശൃങ്ങള്‍
സെമിനാര്‍ : സ്വതന്ത്രസോഫ്ററ്വേര്‍ എന്ത് ? എന്ത്കൊണ്ട് -?

സമാപനചടങ്ങ്& സെമിനാര്
ഉദ്ഘാടനം ശ്രി ഷാഹുല് ഹമീ്ദ് പി കെ
(H M ,MMETHS MELMURI)

സെമിനാര് പേപ്പര്‍ പ്രസന്‍ന്‍റേഷന്‍

സെമിനാര്‍ പേപ്പര്‍ പ്രസന്‍ന്‍റേഷന്‍
മോഡറേറ്റര്‍ : Afsal T 10 B

സമാപനചടങ്ങ് :
ആശംസ : Ummer C K ( UP STIC )
Regds
Rasiya ( SITC MMETHS)
Friday, September 18, 2009
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യവാരാഘോഷം 2009
സപ്തംബര്‍ 19, സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനത്തോടനുബന്ദിച്ച്19 9 2009 - 25-09-2009 സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യവാരം ആയിആഘോഷിക്കും.
സംഘാടനം: ഐ.ടി ക്ളബ്ബ്.
ഉദ്ഘാടനം ശ്രി ഷാഹുല് ഹമീ്ദ് പി കെ (H M ,MMETHS MELMURI)
രാവിലെ 11.15 TO 12 .15 . ഡിജിറ്റല് ചിത്രരചന.
സപ്തംബര്‍ 23 : 2. 45 TO 3 .45 Programming in HTML
സപ്തംബര്‍ 24, ഉച്ചക്ക് 1.45 മണി മുതല്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
വിവരസാങ്കേതികവിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്രസോഫ്റ്റ്‌വേറുകള്‍. പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈ മാറ്റത്തിലൂടെ, ചങ്ങലകളും മതിലുകളും ഇല്ലാതെ, ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിക്കു് ഉപയുക്തമാക്കുവാനുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ നിലകൊള്ളുന്നതു്.സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും പകര്‍ത്താനും നവീകരിക്കാനും പങ്കുവെക്കുവാനുമുള്ള സ്വാതന്ത്ര്യമാണു് സ്വതന്ത്ര വിവരവികസന സംസ്കാരത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യം പൊതുജനമദ്ധ്യത്തിലേക്കു് കൊണ്ടു വരുവാനും പ്രചരിപ്പിക്കാനുമായി ഓരോ വര്‍ഷവും സപ്തംബര്‍ മാസ ത്തിലെ മൂന്നാമത് ശനിയാഴ്ച ലോകമെമ്പാടും സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതില് MMET HIGH SCHOOL ഉം പങ്കുചേരുന്നു.
ഈ വര്‍ഷത്തെ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനം ഇന്‍സ്റ്റള്‍ ഫെസ്റ്റ് പ്രാമുഖ്യം നല്കി , ഈ മേഖലയില്‍ ഇതിനകം നടന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും ഉപയോഗിക്കാനും അവ മെച്ച പ്പെടുത്തുവാനും ലക്ഷ്യമിട്ടുകൊണ്ടു് ഈ പരിപാടിയുടെ ഭാഗമായി ഇന്‍സ്റ്റള്‍ ഫെസ്റ്റ് ഒരുക്കുന്നു. സ്വതന്ത്ര സോഫ്റ്റു വേറുകള്‍ , ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമുള്ള കുട്ടികള്ക്ക് സൗജന്യമായി ഇന്‍സ്റ്റള്‍ ചെയ്തു് ,ഉപയോഗക്രമം പരിശീലിപ്പിക്കുകയാണു് ഇന്‍സ്റ്റള്‍ ഫെസ്റ്റില്‍ ചെയ്യുക.
Tuesday, September 15, 2009
സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2009
[(free software) എന്തെന്ന് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടിയിട്ടുള്ളവര്‍ക്കും, ബുദ്ധിമുട്ടുന്നവര്‍ക്കും, സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്ന് കേട്ടിട്ടില്ലാത്തവര്‍ക്കും മാത്രമാണ് ഈ ലേഖനം.]

- ആവശ്യാനുസരണം പ്രോഗ്രാംവര്‍ത്തിപ്പിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം
- പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയുന്നതിനും സ്വന്തം ആവശ്യങ്ങള്‍ക്കനുസൃതമായി അതിനെ മാറ്റിയെടുക്കു ന്നതിനുമുള്ള സ്വാതന്ത്ര്യം ഇതിനായി പ്രോഗ്രാമിന്റെ ഉറവിടം കിട്ടേണ്ട ആവശ്യമുണ്ട്.
- നിങ്ങളുടെസുഹൃത്തുക്കളെസഹായിയ്ക്കുന്നതിനായി സോഫ്റ്റ്‌വെയര്‍വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം
- പ്രോഗ്രാമിനെ മികവുറ്റതാക്കുന്നതിനും നിങ്ങളുടെ സംഭാവനകള്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം ഇതിനായി പ്രോഗ്രാമിന്റെ ഉറവിടം കിട്ടേണ്ടവശ്യമുണ്ട്.
ആദര്‍ശവാക്യം :Free Software, Free Society
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
സ്വതന്ത്ര സോഫ്റ്റ്‌വെയര് സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നല്‍കേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവര്‍ക്കും വായിക്കാവുന്ന വിധത്തില്‍ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രം സാധാരണയായി ഉള്‍പ്പെടുത്തിയിരിക്കും. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ എല്ലാം പൊതുസഞ്ചയത്തില്‍ ലഭ്യമാക്കിയവയായിരിക്കും.സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ സമിതിസ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം(Free Software Foundation).
1985 ഒക്ടോബര്‍ മാസത്തില്‍ റിച്ചാര്‍ഡ് മാത്യൂ സ്റ്റാള്‍മാന്‍ സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കന്‍ ആദായനികുതി നിയമത്തിന്റെ 501(c)(3) വകുപ്പനുസരിച്ച് ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സംഘടനയുടെ തുടക്കം മുതല്‍ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉണ്ടാക്കാനുള്ള പ്രോഗ്രാമര്‍മാരെ നിയമിക്കാനായാണ് ചെലവഴിച്ചിട്ടുള്ളത്. ഇന്ന് വളരെയധികം കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവര്‍ത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത് .
ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
ലിനക്സ്ലിനക്സ് എന്ന നാമം സാധാരണഗതിയില്‍ സൂചിപ്പിക്കുന്നത് ലിനക്സ് കെര്‍ണലിനെയാണു്. ലിനക്സ് കെര്‍ണല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാല്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത് ഗ്നൂ/ലിനക്സ് എന്നാണ്. ലിനക്സ് കെര്‍ണലിനൊപ്പം ഗ്നൂ പ്രോജക്റ്റിന്റെ ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും സോഫ്റ്റ്‌വെയര്‍ ലൈബ്രറികളും മറ്റും കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നൂ/ലിനക്സ്.വിവിധങ്ങളായ ഉപയോഗങ്ങള്‍ക്കു വേണ്ടി കെര്‍ണലില്‍ മാറ്റങ്ങള്‍ വരുത്തിയും, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള് കൂട്ടിച്ചേര്‍ത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍സ് അല്ലെങ്കില്‍ ഡിസ്ട്രോ എന്നാണ് പറയുക, റെഡ്‌ഹാറ്റ് ലിനക്സ്, ഫെഡോറ ലിനക്സ്, സൂസെ ലിനക്സ്, ഉബുണ്ടു തുടങ്ങിയവ ഉദാഹരണങ്ങളാണ്.
പ്രധാനപ്പെട്ട ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍
- മാക് ഒ.എസ്.
യുണിക്സ്
ഗ്നൂ/ലിനക്സ്
മൈക്രോസോഫ്റ്റ് വിന്‍ഡോസ്
എം.വി. എസ്
സണ്‍ സോളാരിസ്
ഐ. ബി. എം. എ. ഐ. എക്സ്.
ഗ്നൂ/ലിനക്സ്
വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് . 1983 ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തുടക്കം കുറിച്ച ഗ്നു പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തതാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം. ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേര്‍ണല്‍ 1992ല്‍ ഗ്നു ജിപിഎല്‍ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേര്‍ണലും ചേര്‍ന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെര്‍ണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയര്‍ ദാതാക്കള്‍ എന്നിവരില്‍ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേര്‍ന്ന സമ്പൂര്‍ണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്
ചരിത്രം1983 ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സ്ഥാപിച്ച ഗ്നു എന്ന സംഘടനയില്‍ നിന്നും വളര്‍ന്നു വന്ന സോഫ്റ്റ്‌വെയറും ടൂളുകളുമാണ് ഇന്ന് ഗ്നൂ/ലിനക്സില്‍ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറില്‍ സിംഹഭാഗവും
ഉപയോഗം കേരളത്തില്‍
ഐറ്റി അറ്റ് സ്കൂള്‍ പ്രൊജക്ട് ഇപ്പോള്‍ പൂര്‍ണ്ണമായും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ഇ ഗവേണന്‍സ് പ്രൊജക്ടുകള്‍ക്ക് ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. 2008 ല്‍ ഐറ്റി അറ്റ് സ്കൂള്‍ പ്രൊജക്ടിന് അവാര്‍ഡ് ലഭിച്ചു.
സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2009
വിവരസാങ്കേതികവിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്രസോഫ്റ്റ്‌വേറുകള്‍. പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈ മാറ്റത്തിലൂടെ, ചങ്ങലകളും മതിലുകളും ഇല്ലാതെ, ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിക്കു് ഉപയുക്തമാക്കുവാനുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ നിലകൊള്ളുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും പകര്‍ത്താനും നവീകരിക്കാനും പങ്കുവെക്കുവാനുമുള്ള സ്വാതന്ത്ര്യമാണു് സ്വതന്ത്ര വിവരവികസന സംസ്കാരത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യം പൊതുജനമദ്ധ്യത്തിലേക്കു് കൊണ്ടു വരുവാനും പ്രചരിപ്പിക്കാനുമായി ഓരോ വര്‍ഷവും സപ്തംബര്‍ മാസ ത്തിലെ മൂന്നാമത് ശനിയാഴ്ച ലോകമെമ്പാടും സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.